ശാസ്താംകോട്ട: തടാകതീരത്ത് അനധികൃതമായി റോഡ് നിർമിക്കുന്നതായി പരാതി. രാജഗിരി ഭാഗത്താണ് കഴിഞ്ഞദിവസങ്ങളിലായി റോഡ് നിർമിക്കുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിലോമീറ്ററുകളോളം റോഡ് നിർമ്മിച്ചിട്ടുണ്ട്.
അനധികൃതമായി ഭൂമി കൈവശം െവച്ചിരിക്കുന്ന ചിലരാണ് ഇതിന്റെ പിന്നിലെന്നാണ് ആക്ഷേപം. തടാകത്തിൽനിന്ന് 50 മീറ്ററിനുള്ളിൽ ഒരുവിധ നിർമാണപ്രവർത്തനങ്ങളും നടത്തരുതെന്ന നിയമം നിലനിൽക്കെയാണ് തടാകതീരത്തെ കുന്നുകൾ വരെ ഇടിച്ച് നിരപ്പാക്കി റോഡ് നിർമിക്കുന്നത്. അവധി ദിവസങ്ങൾ നോക്കിയാണ് നിർമാണം എന്നതിനാൽ ഉദ്യോഗസ്ഥരാരും അറിഞ്ഞിട്ടില്ല.