ആസ്ത്മ നിയന്ത്രിക്കാം ബയോളജിക്കൽ തെറാപ്പി വഴി

Written by Taniniram1

Published on:

ലണ്ടൻ: കഠിനമായ ആസ്ത്മയെ സാധാരണ ഉയർന്ന ഡോസ് ഇൻഹേൽഡ് സ്റ്റിറോയിഡുകൾ ചേർക്കാതെ തന്നെ ബയോളജിക്കൽ തെറാപ്പികൾ ഉപയോഗിച്ച് നിയന്ത്രിക്കാനാകുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. ‘ദി ലാൻസെറ്റ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠന പ്രകാരം ബയോളജിക് തെറാപ്പി ‘ബെൻറലിസുമാബ്’ (ആസ്തമ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന്) ഉപയോഗിക്കുന്ന 92 ശതമാനം രോഗികൾക്കും ശ്വസിക്കുന്ന സ്റ്റിറോയിഡിന്‍റെ ഡോസ് കുറക്കാൻ കഴിയുമെന്നും പഠനങ്ങൾ പറയുന്നു.

ബെൻറലിസുമാബ്’ പോലുള്ള ബയോളജിക്കൽ തെറാപ്പികൾ ഗുരുതരമായ ആസ്ത്മ നിയന്ത്രിക്കുന്നതിക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. ഈ തെറാപ്പിയിലൂടെ ഭൂരിഭാഗം രോഗികൾക്കും സ്റ്റിറോയിഡിന്‍റെ അളവ് കുറയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇസിനോഫിൽ എന്നറിയപ്പെടുന്ന കോശങ്ങളുടെ എണ്ണം കുറക്കുന്ന ഒരു ബയോളജിക്കൽ തെറാപ്പിയാണ് ബെൻറലിസുമാബ്. കഠിനമായ ആസ്ത്മയുള്ള രോഗികളുടെ ശ്വാസനാളത്തിൽ ഇത് അസാധാരണമായ അളവിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ശ്വസിക്കുന്ന സ്റ്റിറോയിഡുകൾ പലപ്പോഴും ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്. ഒടിവുകൾ, പ്രമേഹം, തിമിരം എന്നിവക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഓസ്റ്റിയോപൊറോസിസും ഇതിൽ ഉൾപ്പെടുന്നു.

കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പ്രകടമാവുന്ന രോ​ഗമാണ് ആസ്ത്മ. വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട്, കുറുങ്ങല്‍ എന്നിവയും കുഞ്ഞുങ്ങളില്‍ ശരീരഭാരം കുറയുക, വിട്ടുമാറാത്ത ശ്വാസകോശ അണുബാധകളും ആണ് പ്രധാന ലക്ഷണങ്ങള്‍. ആസ്ത്മ രോഗലക്ഷണങ്ങൾ മൂലം ഉറക്കമില്ലായ്മ, അമിതക്ഷീണം, ഊര്‍ജ്ജമില്ലായ്മ, സ്കൂളിൽ നിന്നും ജോലി സ്ഥലത്തു നിന്നും അവധിയെടുക്കേണ്ട അവസ്ഥക്കും കാരണമാകുന്നു.
ഏകദേശം 300 ദശലക്ഷം ആളുകൾക്ക് ആസ്തമ ഉണ്ട്. ഇവരിൽ 3 മുതൽ 5 ശതമാനം വരെ കടുത്ത ആസ്ത്മയുള്ളവരാണ്. യു.കെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ നാല് രാജ്യങ്ങളിലെ 22 സൈറ്റുകളിലാണ് പഠനം നടന്നത്. മൊത്തം 208 രോഗികളോട് ക്രമരഹിതമായി അവരുടെ ഉയർന്ന ഡോസ് ഇൻഹേൽഡ് സ്റ്റിറോയിഡ് 32 ആഴ്‌ചയ്‌ക്കുള്ളിൽ വ്യത്യസ്‌ത അളവിൽ കുറക്കാനാണ് പറഞ്ഞത്. 16 ആഴ്ചയായിരുന്നു മെയിന്റനൻസ് കാലയളവ്. ഏകദേശം 90 ശതമാനം രോഗികളും ആസ്ത്മയുടെ ലക്ഷണങ്ങൾ വഷളായിട്ടില്ലെന്നും 48 ആഴ്‌ചത്തെ പഠനത്തിൽ ഉടനീളം വർധനകളൊന്നും ഉണ്ടായിട്ടില്ലെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

See also  വേനലില്‍ ചര്‍മ്മം തിളക്കത്തോടെ സംരക്ഷിക്കാം: ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഫേസ് പാക്കുകൾ

Leave a Comment