ന്യൂഡൽഹി: ഭരണഘടനയുടെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീംകോടതിയുടെ വിധിപ്രസ്താവം തുടങ്ങി. ഹർജികളിൽ മൂന്നു യോജിച്ച വിധികളാണ് പറയുക. സുപ്രീംകോടതി ജസ്റ്റിസും രണ്ടു ജസ്റ്റിസ്റ്റുമാരും വ്യത്യസ്ത വിധികൾ പ്രസ്താവിക്കും. ജമ്മു കശ്മീരിന്റെ നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ഭരണഘടനാ അസംബ്ലിയുടെ ശുപാർശയില്ലാതെയും രാഷ്ട്രപതിക്ക് 370–ാം വകുപ്പ് മാറ്റാൻ കഴിയുമെന്ന് കോടതി പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച സുപ്രീം കോടതി, 370–ാം വകുപ്പ് താൽക്കാലികമായിരുന്നുവെന്നും ഇത് ഏർപ്പെടുത്തിയത് യുദ്ധസാഹചര്യത്തിലായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
കശ്മീരിന് പരമാധികാരമില്ല; രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച് സുപ്രീംകോടതി
Written by Taniniram1
Published on: