കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദ് ഘടകം അനുശോചിച്ചു

Written by Taniniram1

Published on:

റിയാദ്: കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി. സംഘ പരിവാറിന്റെ അജണ്ടകളെ ചെറുക്കൻ ദേശീയ തലത്തിൽ ഇടതുപക്ഷ പാർട്ടികളുടെ ഐക്യവും മറ്റു മതേതര പാർട്ടികളുടെ കൂട്ടായ്മയും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനു ഇടതു പക്ഷം അടിത്തറയായി മാറണമെന്നും നിലപാട് എടുത്ത നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്നും ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ് എന്നും ന്യൂ ഏജ് അനുശോചന കുറിപ്പിൽ അറിയിച്ചു.

ഇടതുപക്ഷ ഐക്യത്തിന് വേണ്ടി നില കൊണ്ട നേതാവായിരുന്നു കാനം രാജേന്ദ്രൻ. കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ചു നിന്നു കാനം എടുത്ത പല നിലപാടുകളും കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി യെയും,പാർട്ടിയുടെ യുവജന പ്രസ്ഥാനങ്ങളെയും തൊഴിലാളി സംഘടനകളെയും കരുത്തുറ്റതും കെട്ടുറപ്പുമുള്ള പ്രസ്ഥാനങ്ങൾ ആക്കി ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ നേതൃപരമായ പങ്ക് വളരെ വലുതായിരുന്നെന്നും സംഘടന വിലയിരുത്തി.

See also  കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാർത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

Related News

Related News

Leave a Comment