ഖുർആൻ കത്തിച്ചാൽ രണ്ടു വർഷം തടവ്.

Written by Taniniram1

Published on:

ഖുർആൻ, തോറ, ബൈബിൾ എന്നീ വേദഗ്രന്ഥങ്ങൾ പരസ്യമായി കത്തിക്കുന്നതിന് നിരോധനമേർപ്പെടുത്തി ഡെന്മാർക്ക്. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് പാർലമെന്റ് നിയമം പാസാക്കിയത്. നിയമം ലംഘിക്കുന്നവർക്ക് രണ്ടു വർഷം തടവും പിഴയുമാണ് ശിക്ഷ.

‘വിശുദ്ധ ഗ്രന്ഥങ്ങൾ പൊതുവിടത്തിലോ കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്ന ഉദ്ദേശ്യത്തിലോ മോശമായ രീതിയിൽ കൈകാര്യം ചെയ്താൽ, കത്തിക്കുയോ കളങ്കപ്പെടുത്തുകയോ കീറുകയോ ചെയ്താൽ’ ക്രിമിനൽ കുറ്റമാണ് എന്നാണ് നിയമം പറയുന്നത്. ഇത്തരമൊരു നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു എന്ന് നിയമകാര്യ മന്ത്രി പീറ്റർ ഹമ്മൽഗാർഡ് പ്രതികരിച്ചു.

ത്രികക്ഷി സഖ്യം പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിൽ ജനഹിത പരിശോധന വേണമെന്നാണ് ഇടത് – വലതു കക്ഷികൾ ആവശ്യപ്പെട്ടത്. നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ബിൽ 77നെതിരെ 94 വോട്ടിന് പാസായി. രാജ്യത്തുടനീളമുണ്ടായ ഖുർആൻ കത്തിക്കൽ പ്രതിഷേധങ്ങൾക്ക് പിന്നാലെ മുസ്‌ലിം രാജ്യങ്ങളുമായി ഡെന്മാർക്കിന്റെ നയതന്ത്ര ബന്ധം മോശമായിരുന്നു. ഇത് സാധാരണ നിലയിലാക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽവച്ചുള്ളതാണ് നിയമം.

See also  മാനേജര്‍മാർക്ക് തകർപ്പൻ സമ്മാനം നൽകി യുവതി; വീഡിയോ വൈറൽ

Related News

Related News

Leave a Comment