ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’ .

Written by Taniniram1

Published on:

‘ഗൂഗിൾ മെസേജ്’ എന്ന ഗൂഗിളിന്റെ മെസേജിങ്ങ് സേവനത്തിൽ 1 ബില്യൺ ‘ആർസിഎസ്’ ഉപയോക്താക്കളായതിന്റെ ആഘോഷമായി നിരവധി പുതിയ ഫീച്ചറുകൾ കൊണ്ടുവരുമെന്ന് ഗൂഗിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഭൂരിഭാഗം ഫീച്ചറുകളും ഇതുവരെ ലഭ്യമല്ലെങ്കിലും, ചിത്രങ്ങളെ സ്റ്റിക്കറുകളിലേക്കും റിയാക്ഷനുകളിലേക്കും മാറ്റാൻ കഴിയുന്ന ഫോട്ടോമോജി ഫീച്ചർ ടെക് ഭീമൻ പുറത്തിറക്കുന്നതായാണ് റിപ്പോർട്ട്.

ഇനി ഗൂഗിൾ മെസേജിൽ, ഇമോജികൾ സെലക്ടു ചെയ്യുന്ന ബട്ടനു സമീപത്തായി ഫോട്ടോമോജിക്കായി പ്രത്യേകം ബട്ടൺ കാണാം. ടെക്സ്റ്റ് മെസേജിൽ ലോങ്ങ് പ്രസ് ചെയ്തും, ഇമോജി പിക്കറിൽ നിന്ന് നേരിട്ടും ഈ സേവനം തിരഞ്ഞെടുക്കാമെന്നാണ് ഗൂഗിൾ റിപ്പോർട്ട് ചെയ്തത്.

ഫോട്ടോമോജി സൃഷ്ടിക്കുന്നതും മറ്റൊരാൾക്ക് അയക്കുന്നതും എങ്ങനെയെന്ന് പരിശോധിക്കാം

  1. നിങ്ങൾക്ക് ഒരു പുതിയ ഫോട്ടോമോജി ചേർക്കണമെങ്കിൽ, റിയാക്ഷൽ ബാറിലോ, ഇമോജി പിക്കറിലോ സ്ഥാപിച്ചിരിക്കുന്ന ‘ക്രിയേറ്റ് ബട്ടൺ’ അമർത്തുക.
  2. ഇവിടെ നിങ്ങൾക്ക് ആവശ്യമുള്ള ചിത്രങ്ങൾ തിരഞ്ഞെടുകാൻ കുഴിയും. കൂടാതെ നിങ്ങൾക്ക് ചിത്രത്തെ ഇമോജി രൂപത്തിൽ കട്ട് ചെയ്യാനും സാധിക്കുന്നു.
  3. ശേഷം ‘സെൻഡ്’ ബട്ടൻ അമർത്തി ചിത്രം റിയാക്ഷനായി അയക്കാനും സാധിക്കുന്നു. ഈ ഫോട്ടോമോജി സ്റ്റിക്കറായി അയക്കണമെങ്കിൽ ചിത്രത്തിന്റെ ഒരു വലിയ പ്രിവ്യുവും സാദ്ധ്യമാണ്.

ഇമോജി ടാബിന് അടുത്തായി ദൃശ്യമാകുന്ന ഒരു പുതിയ ‘കസ്റ്റം ടാബും’ ഗൂഗിൾ ചേർത്തതായാണ് കണക്കാക്കുന്നത്. ഫോട്ടോമോജി സൃഷ്‌ടിച്ച എല്ലാ ‘സെൻഡ്’, ‘റെസീവ്ഡ്’ സ്റ്റിക്കറുകളും ഇമോജികളും ഈ വിഭാഗം സംഭരിക്കുന്നു. ഫീച്ചർ നിലവിൽ ഗൂഗിൾ ബീറ്റ പതിപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റ് ഉപയോക്താക്കൾക്ക് ഫീച്ചർ എപ്പോഴാണ് ലഭിക്കുക എന്നതിൽ ഗൂഗിൾ ഇതുവരെ വ്യക്തത നൽകിയിട്ടില്ല.

Related News

Related News

Leave a Comment