സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. വില ആദ്യമായി 55,000 കടന്നു. ഇന്ന് 400 രൂപ വർധിച്ചതോടെയാണ് സ്വർണവില പുതിയ റെക്കോർഡിലെത്തിയത്. ഇതോടെ 55,120 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുക. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.
വെള്ളിയാഴ്ച ഒറ്റയടിക്ക് പവന് 640 രൂപയായിരുന്നു വർദ്ധിച്ചത്. അതിനുശേഷം സ്വർണവിലയിൽ ഇന്നലെ ചലനങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇന്ന് വീണ്ടും 400 രൂപ വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസം നാല് തവണ 54,720 രൂപ നിരക്കിൽ വ്യാപാരം നടന്നിരുന്നു. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.
മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വർണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വർധിച്ച് 50,400 രൂപയായാണ് സ്വർണവില ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവിലയാണ് ഈ മാസം രണ്ടാം തീയതി മുതൽ വീണ്ടും ഉയരാൻ തുടങ്ങിയത്.