കനത്ത മഴ: ഇടുക്കിയിൽ രാത്രി യാത്രാനിരോധനം

Written by Taniniram CLT

Published on:

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം. അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് കലക്ടർ ഉത്തരവിറക്കിയത്.

രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് റെഡ്, ഓറഞ്ച് അലെർട്ടുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണം തുടരും.

ഇതിനുപുറമെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി , സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ , റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ,തഹസിൽദാർമാർ എന്നിവർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

See also  രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് കടമ; ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദ: എൻ എസ് എസ്

Related News

Related News

Leave a Comment