സ്വർണവില: പവന് 200 രൂപ കുറഞ്ഞു; വില 54000 കടന്നു തന്നെ

Written by Taniniram CLT

Published on:

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഇന്നലെ വില ഒറ്റയടിക്ക് 560 രൂപ വർധിച്ചപ്പോൾ ഇന്ന് 200 രൂപ കുറഞ്ഞ് പവൻ വില 54,080 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6760 രൂപയാണ്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയിരുന്നത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

സംസ്ഥാനത്തെ വെള്ളിവിലയിലും വർധനയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 92.60 രൂപയാണ് വില. 8 ഗ്രാമിന് 740.80 രൂപ,10 ഗ്രാമിന് 926 രൂപ,100 ഗ്രാമിന് 9,260 രൂപ, ഒരു കിലോഗ്രാമിന് 92,600 രൂപ എന്നിങ്ങനെയാണ് വില നിലവാരം. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില വർധിച്ചിരിക്കുന്നത്.

Leave a Comment