Saturday, April 5, 2025

അനുഭൂതി പകർന്ന്‌ കേരള നടനം

Must read

- Advertisement -

കലോത്സവത്തിന്റെ മോടി കൂടിയ ഇനമായ കേരള നടനം സദസ്സിന് വേറിട്ട അനുഭവം പകർന്നു നൽകി. രാവിലെ 9നു തുടങ്ങിയ മത്സരം കാണാൻ നിറഞ്ഞ സദസ്സ്. കഥകളിയിൽ നിന്നും ഉരുതിരിഞ്ഞെത്തിയ കേരള നടനം നിലവാരം കുറവാണെന്നു നർത്തകനും കേരള നടനം അദ്ധ്യാപകനുമായ ഇരിങ്ങാലക്കുട സന്തോഷ്‌ പറഞ്ഞു.
കഥാപാത്രങ്ങളുടെ സന്ദർഭം അനുസരിച്ചു വേണം കേരളനടനം ചെയ്യാൻ. ഇവിടെ കുട്ടികൾ ചടുലമായ രീതിയിൽ ചെയ്യുന്നു. തനത് ശൈലിയിൽ അല്ല. കഥകളിയുടെ രീതിയിലേക്കു മാറിപോകുന്നതായും സന്തോഷ്‌ മാസ്റ്റർ അഭിപ്രായപ്പെട്ടു.
വടക്കൻ പാട്ടിലെ ഉണ്ണിയാർച്ച, ചോറ്റാനിക്കര ദേവി ചരിതം, നള – ദമയന്തി എന്നിവയാണ് കേരളനടനത്തിൽ കൗമാര പ്രതിഭകൾ അരങ്ങിലെത്തിച്ചത്.

See also  ചോറ്റാനിക്കര നവരാത്രി മ​ഹോത്സവം; മേള പ്രമാണിയായി ജയറാം പവിഴമല്ലിത്തറ മേളത്തിന് ഹരം പകർന്നു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article