വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായ മൂന്നാം തവണയാണ് മോദി വാരണാസി ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. കാശിയിലെ കാല ഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച ശേഷമാണ് മോദി വരണാധികാരിയ്ക്ക് മുന്നിലെത്തി പത്രിക സമർപ്പിച്ചത്.
വാരണാസിയിലെ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രാദേശിക ബിജെപി നേതാക്കൾ എന്നിവർക്കൊപ്പമെത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പത്രികാ സമർപ്പണം. പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വാരണാസിയിലെത്തിയ മോദി റോഡ് ഷോയും നടത്തിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂൺ ഒന്നിനാണ് വാരണാസിയിലെ വോട്ടെടുപ്പ്.