മുംബൈയിൽ പരസ്യബോർഡ് തകർന്നുവീണ് അപകടം: മരണം 14 ആയി; 74 പേർക്ക് പരിക്ക്

Written by Taniniram CLT

Updated on:

മുംബൈയിൽ കനത്ത മഴയിലും കാറ്റിലും പരസ്യ ബോർഡ് തക‍ർന്നു വീണ് അപകടം. മുംബൈയിലെ ഘാഡ്കോപ്പറിലുണ്ടായ അപകടത്തിൽ 14 മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. 74 പേർക്ക് പരിക്കേറ്റതായാണ് ഇതുവരെയുള്ള വിവരം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്നവരെ ദുരന്ത നിവാരണ സേനയും പോലീസും ചേർന്ന് പുറത്തെത്തിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ 100 അടി ഉയരത്തിൽ സ്ഥാപിച്ച ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്കു തകർന്നു വീണാണ് അപകടമുണ്ടായത്. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകർന്ന ഹോർഡിങ്. തൂണുകളടക്കം 250 ടൺ ഭാരമുണ്ടെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ പരസ്യ കമ്പനി ഉടമകൾക്കെതിരെ പന്ത് നഗർ പോലീസ് കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തത്. അപകടത്തിനിടയാക്കിയ കൂറ്റൻ പരസ്യ ബോർഡ്‌ അനധികൃതമായി സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

See also  അദാനിക്ക് ആശ്വാസം; ഹര്‍ജി സുപ്രീംകോടതി തള്ളി

Leave a Comment