ആവശ്യമുള്ള ചേരുവകൾ :
പഞ്ചസാര – 5 ടേബിൾ സ്പൂൺ
അരിപൊടി – 1/ 4 കപ്പ്
പാൽ -2 കപ്പ്
തയാറാക്കുന്ന വിധം :
ഒരു പാനിൽ 5 ടേബിൾ സ്പൂൺ പഞ്ചസാരയും കാൽ കപ്പ് അരിപ്പൊടിയും എടുക്കുക. ഇതിലേക്ക് 2 കപ്പ് പാൽ കൂടി ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. അതിനു ശേഷം ഹൈ ഫ്ലെയ്മിൽ പാൻ വെച്ച ശേഷം അരിപൊടി മിശ്രിതം നന്നായി കുറുക്കി എടുക്കുക. കുറുകി വരുമ്പോൾ ഫ്ളെയിം കുറച്ചു വെച്ച് വീണ്ടും ഇളക്കി കൊടുക്കുക.നന്നായി കുറുകിയ ശേഷം തീ ഓഫ് ചെയ്യാം. പാനിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് പകർന്ന ശേഷം 2 മണിക്കൂർ നേരം ഫ്രീസറിൽ വയ്ക്കുക. 2 മണിക്കൂർ കഴിയുമ്പോൾ ഫ്രീസറിൽ നിന്നും എടുത്ത് മിക്സിയിൽ നന്നായി ബ്ലെൻഡ് ചെയ്യുക. തുടർന്ന് ഒരിക്കൽ കൂടി ഫ്രീസറിൽ 8 മണിക്കൂർ നേരം വയ്ക്കുക.
പെട്ടെന്ന് അലിഞ്ഞു പോകാത്ത സ്വാദിഷ്ടമായ ഐസ്ക്രീം തയ്യാർ.