സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

Written by Taniniram CLT

Updated on:

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ആണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,725 രൂപയും പവന് 53,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

അക്ഷയ തൃതീയ ദിവസമായ ഇന്നലെ രണ്ട് തവണയാണ് സ്വർണവില കൂടിയത്. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ച് ഗ്രാമിന് 6,700 രൂപയിലും പവന് 53,600 രൂപയിലും ഇന്നലെ രാവിലെ വ്യാപാരം നടന്ന ശേഷം ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ച് ഗ്രാമിന് 6,755 രൂപയിലും പവന് 54,040 രൂപയിലുമാണ് ഇന്നലെ വൈകുന്നേരം വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

Leave a Comment