കെപിസിസി അംഗം കെവി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

Written by Taniniram CLT

Updated on:

കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ കെവി സുബ്രഹ്മണ്യൻ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.

കോൺഗ്രസിൽ നിന്ന് നേരത്തെ സുബ്രഹ്മണ്യൻ രാജിവെച്ചിരുന്നു. തനിക്ക് എതിരായ നടപടി ഗൂഢാലോചനയെന്ന് സുബ്രഹ്മണ്യൻ പ്രതികരിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സ്വന്തം ഇഷ്ടപ്രകാരം അല്ല തീരുമാനങ്ങൾ എടുക്കുന്നത്. അദ്ദേഹത്തിൻ്റെ വിശ്വസ്തനും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ ജയന്ത് പറയുന്നത് മാത്രമാണ് അദേഹം കേൾക്കുന്നത്. ജയന്ത് ചെയ്യുന്ന പ്രവർത്തനം കോൺഗ്രസിൻ്റെ നാശത്തിനാണ്. തെരഞ്ഞെടുപ്പിൽ എംകെ രാഘവന് എതിരായി പ്രവർത്തിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒന്നും അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

See also  ലോക്സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നിന്നും മത്സരിക്കാൻ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി.

Related News

Related News

Leave a Comment