പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു: 78.69 ശതമാനം വിജയം

Written by Taniniram CLT

Published on:

ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 78.69. ശതമാനമാണ് വിജയം.

ഈ വർഷം ആകെ പരീക്ഷ എഴുതിയത് 3,74,755 പേരാണ്. ഇതിൽ 2 94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഈ വർഷം വിജയശതമാനം 4.26 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു വിജയം.

39,242 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇതിൽ 29,718 പേർ പെൺകുട്ടികളാണ്. ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച ജില്ല മലപ്പുറമാണ്. മലപ്പുറത്ത് 5659 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 63 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 105 പേർക്ക് ഫുൾ മാർക്ക് ലഭിച്ചു.

മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. 4 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും പരീക്ഷാഫലം പരിശോധിക്കാം. വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

http://keralaresults.nic.in
http://prd.kerala.gov.in
http://result.kerala.gov.in
http://examresults.kerala.gov.in
http://results.kite.kerala.gov.in

See also  ഒന്നരവയസുകാരി വീട്ടില്‍ മരിച്ചനിലയില്‍; മാതാവ് കസ്റ്റഡിയില്‍

Leave a Comment