Sunday, October 19, 2025

പണമില്ല; അനുശ്രീ കലോത്സവ വേദിയിലെത്തിയത് കടം വാങ്ങി

Must read

വരന്തരപ്പിള്ളി സി ജെ എം എച്ച് എസ് എസ് ലെ അനുശ്രീക്ക് നൃത്ത വേദിയിൽ തിളങ്ങാൻ അച്ഛന് പണം കടം വാങ്ങേണ്ടി വന്നു. ഭരതനാട്യം കുച്ചപ്പുടി, മോഹിനിയാട്ടം എന്നീ ഇനങ്ങൾക്ക് ചമയങ്ങൾക്ക് ചെലവ് വർദ്ധിക്കുന്നതാണ് സാധാരണക്കാർക്ക് കലോത്സവവേദികൾ വെല്ലുവിളികൾ ആകുന്നത്.

ഒരു നൃത്തം പഠിക്കാൻ തന്നെ വലിയ ചെലവാണെന്ന് അനുശ്രീയുടെ അച്ഛൻ സ്മിതേഷ് പറയുന്നു. വെൽഡിങ് ജോലി ചെയ്യുന്ന സ്മിതേഷിന് താങ്ങാവുന്നതിൽ അപ്പുറമാണ് മകളുടെ നൃത്തകലയെ പ്രോത്സാഹിപ്പിക്കാനുള്ള ചെലവ്. ഒരു ഐറ്റം തന്നെ ചെയ്യാൻ 10000ലേറെ ചെലവ് വരുന്നുണ്ടെന്ന് സ്മിതേഷ് പറഞ്ഞു. മകൾ നൃത്തം ചെയ്യുന്നത് കാണുമ്പോൾ ഉള്ള സന്തോഷമാണ് വീണ്ടും മകളെ പങ്കെടുപ്പിക്കാൻ ഉള്ള പ്രചോദനം എന്നും സ്മിതേഷ് പറയുന്നു. ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയാണ് അനുശ്രീ ജില്ലാ കലോത്സവത്തിന് എത്തിയത്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article