ചിന്നക്കനാൽ ഭൂമി ഇടപാട് കേസ്: മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍

Written by Taniniram CLT

Published on:

ചിന്നക്കനാലിലെ റിസോർട്ട് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ എഫ്ഐആര്‍. ഇടുക്കി വിജിലൻസ് ആണ് മാത്യു കുഴൽനാടനെ 16-ാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്ഐആർ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.

ഇടപാടിൽ ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു ഭൂമി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു. ആകെ 21 പ്രതികളാണ് കേസിലുള്ളത്. 2012ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് കേസിലെ ഒന്നാം പ്രതി. 2012 മുതലുള്ള ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍.

മിച്ചഭൂമി കേസിലുൾപ്പെട്ട ഭൂമിയിലാണ് റിസോർട്ടുള്ളത്. കേസിൽ ഉൾപ്പെട്ടതിനാൽ ഭൂമി കൈമാറ്റം നടത്താൻ പാടില്ലാത്തതാണ്. ഈ വ്യവസ്ഥ നിലനിൽക്കെയാണ് മാത്യ കുഴൽനാടൻ ഭൂമി വാങ്ങിയതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് സ്ഥലം കൂടുതല്‍ കൈവശപ്പെടുത്തിയെന്ന് വിജിലന്‍സ് ആദ്യഘട്ടത്തില്‍ കണ്ടെത്തിയിരുന്നു. 2021 ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കര്‍ ഇരുപത്തിമൂന്ന് സെന്റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴല്‍നാടന്റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരില്‍ വാങ്ങിയത്.

See also  പാലക്കാട് നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ

Related News

Related News

Leave a Comment