ജീവനക്കാരുടെ കൂട്ട അവധി: മുന്നറിയിപ്പില്ലാതെ 70-ലേറെ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

Written by Taniniram CLT

Published on:

കൂട്ടമായി സിക്ക് ലീവെടുത്ത് ജീവനക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് 70-ലേറെ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് (Air India Express). അലവൻസ് കൂട്ടി നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അതേസമയം, യാതൊരു മുന്നറിയിപ്പും നൽകാതെ വിമാനങ്ങൾ റദ്ദാക്കിയത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരെ വലച്ചിട്ടുണ്ട്.

ദുബായിലേക്ക് ഉൾപ്പെടെയുള്ള എയർ ഇന്ത്യയുടെ നാലു വിമാനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ റദ്ദാക്കിയത്. കണ്ണൂർ വിമാനത്താവളത്തിലും യാത്രക്കാരുടെ പ്രതിഷേധമുണ്ട്. ഷാർജ, മസ്‌കറ്റ്, അബുദാബി വിമാനങ്ങളാണ്വി ഇവിടെ നിന്ന് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 12 സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്.

മുന്നറിയിപ്പില്ലാതെ പൈലറ്റുമാരുടെ സമരമാണ് സർവീസുകൾ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് റീഫണ്ടിങ്ങിനും ബുക്കിങ്ങിനുമുള്ള അവസരം നൽകിയതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അഖിലേന്ത്യ തലത്തിൽ ജീവനക്കാർ പണിമുടക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

See also  തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു: ദീർഘദൂര യാത്രക്കാരെ ബാധിക്കും

Related News

Related News

Leave a Comment