കലയുടെ നൂപുരധ്വനികൾ ഉണർന്നു. ജില്ലാ സ്കൂൾ കലോത്സവത്തിന് തൃശൂർ ജില്ലയിലെ വിവിധ സ്കൂളു കളിലുള്ള വേദികളിൽ കുട്ടികൾ മനം നിറഞ്ഞാടി. തൃശൂർ ചെമ്പുക്കാവിലെ ഹോളിഫാമിലി കോൺവെന്റിൽ ഭരതനാട്യം യു പി വിഭാഗം ആദ്യമത്സരം തുടങ്ങി. രാവിലെ 9 മണിക്കു ആരംഭിക്കുമെന്ന് പറഞ്ഞ മത്സരം തുടങ്ങിയത് പത്തു മണിക്ക് ശേഷമാണ്. മത്സരം തുടങ്ങാൻ വൈകിയതിൽ സംഘാടകസമിതിയുടെ വീഴ്ചയാണെന്ന് കുട്ടികളുടെ രക്ഷിതാക്കൾ പരാതി ഉന്നയിച്ചു.
അത്താണി ജെ എം ജെ എച്ച് എസ് ലെ ശിവാനി സുജിത്താണ് യു പി വിഭാഗത്തിൽ കലോത്സവത്തിലെ ആഡംബര ഇനങ്ങളിൽ ഒന്നായ ഭരതനാട്യ മത്സരത്തിൽ ആദ്യം വേദിയിലെത്തിയത്. ” മാതേ ത്രിപുരസുന്ദരി ” എന്ന് തുടങ്ങുന്ന വർണ്ണമാണ് ശിവാനി വേദിയിൽ നിറഞ്ഞാടിയത്.