എഫ്ബിഐ ഡയറക്ടർ ഇന്ത്യയിലേക്ക്.

Written by Taniniram1

Published on:

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. ന്യൂഡല്‍ഹിയില്‍ നടന്ന കാര്‍ണഗീ ഗ്ലോബല്‍ ടെക്നോളജി ഉച്ചകോടിയിലെ പാനല്‍ ചര്‍ച്ചയിലാണ് എറിക് ഗാര്‍സെറ്റി ഇക്കാര്യം അറിയിച്ചത്. ഖലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കയില്‍ വച്ച് വധിക്കാനുള്ള ശ്രമത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടയിലാണ് സന്ദര്‍ശനം. ഒരു ഇന്ത്യന്‍ പൗരനും ഇന്ത്യന്‍ ഏജന്‍സി ഉദ്യോഗസ്ഥനുമെതിരെയാണ് യുഎസ് ഭരണകൂടം ആരോപണം ഉന്നയിച്ചത്. യുഎസ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ (എന്‍എസ്എ) ജോനാഥന്‍ ഫിനര്‍, ഇന്ത്യയുടെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് എഫ്ബിഐ ഡയറക്ടറുടെ സന്ദര്‍ശനം.

See also  ബിജെപി നേതാവ് സുരേഷ്ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി …

Leave a Comment