മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ ഗൂഢാലോചനക്കേസിൽ ഒന്നാം പ്രതിയായ യുവതിക്ക് ജാമ്യം. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്നാംകോടതിയിൽ ഇന്ന് നേരിട്ട് ഹാജരായി ജാമ്യമെടുക്കുകയായിരുന്നു.കേസില്‍ രണ്ടാം പ്രതിയായ കെ.ബി.ഗണേഷ് കുമാര്‍ ഈ മാസം രണ്ടിന് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. ഗണേഷ് കുമാറിന് എല്ലാ വിചാരണ വേളയിലും നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോടതി ഇളവ് നല്‍കി. ആവശ്യപ്പെടുമ്പോള്‍ മാത്രം കേസില്‍ ഹാജരായാല്‍ മതിയാകും. ജനുവരി 10 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
പത്തനംതിട്ട ജയിലിൽനിന്ന് പരാതിക്കാരി തയാറാക്കി നൽകിയ കത്തില്‍ 21 പേജുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കെ.ബി ഗണേഷ്കുമാർ എംഎൽഎ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തി ഉമ്മൻ ചാണ്ടിയുടെ അടക്കമുള്ളവരുടെ പേരുകൾ രേഖപ്പെടുത്തി പുതുതായി നാലുപേജ് കൂട്ടിച്ചേർത്ത് നൽകി. ഇതാണ് അഡ്വ.സുധീർ ജേക്കബിന്റെ പരാതി. ഈ കേസിലാണ് ഇപ്പോൾ കൊട്ടാരക്കര കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്.