മലർ മിസ്സും ജോർജും വീണ്ടും ഒന്നിക്കുന്നു

Written by Taniniram1

Published on:

പ്രേക്ഷക മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാണ് മലര്‍ മിസ്സും ജോര്‍ജും. 2015ല്‍ ഇറങ്ങിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമായ പ്രേമത്തിലെ നിവിന്‍ പോളി- സായ് പല്ലവി ജോഡി ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുകയാണ്.

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് സായ് പല്ലവി. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല നര്‍ത്തകിയെന്ന നിലയിലും സായ് പല്ലവി കഴിവ് തെളിയിച്ചിരുന്നു. 2008ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ധാം ധൂമിലൂടെയാണ് സായ് പല്ലവിയുടെ അരങ്ങേറ്റം. മലയാളത്തില്‍ ദുല്‍ഖര്‍, ഫഹദ് എന്നിവരുടെ നായികയായും അഭിനയിച്ചു.

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഗാര്‍ഗിയാണ് സായ് പല്ലവിയുടെ ഒടുവില്‍ ഇറങ്ങിയ ചിത്രം. ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിന്‍ പോളി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ചിത്രത്തിലും നിവിന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Related News

Related News

Leave a Comment