‘അമ്മമാരേ ഇനിയും പ്രസവിക്കൂ’ ..

Written by Taniniram1

Published on:

കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ രാജ്യത്തെ സ്ത്രീകളോട് അപേക്ഷിച്ച് ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉൻ. രാജ്യത്തെ അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനിടെ കണ്ണുനീരൊഴുക്കി കൊണ്ടാണ് കിം സംസാരിച്ചത്. രാജ്യത്തെ കുറയുന്ന ജനനനിരക്ക് പരിഹരിക്കാൻ ശ്രമിക്കണമെന്നും കൂടുതൽ കുട്ടികളെ ജനിപ്പിക്കണമെന്നും കിം അഭ്യർത്ഥിച്ചു. കിമ്മിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്യോങ്‌യാങ്ങില്‍ നടന്ന അഞ്ചാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് മദേഴ്‌സില്‍ ആയിരുന്നു സംഭവം.

വികാരാധീനനായി മുഖം കുനിച്ചിരിക്കുന്ന കിം കയ്യിലുണ്ടായിരുന്ന ടവൽ കൊണ്ട് കണ്ണുനീർ തുടക്കുന്നതാണ് വീഡിയോയിൽ. ജനനനിരക്കിലെ ഇടിവ് തടയുക, നല്ല ശിശുപരിപാലനം എന്നിവയെല്ലാം അമ്മമാരോടൊപ്പം നമ്മളും കൈകാര്യം ചെയ്യേണ്ട ഗൃഹപാലന ചുമതലകളാണെന്ന് കിം പറഞ്ഞു. ദേശീയ ശക്തിയെ ശക്തിപ്പെടുത്തുന്നതിൽ അമ്മമാർ വഹിച്ച പങ്കിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

See also  ആക്രമണം ലെബനൻ-സിറിയ അതിർത്തിയിലേക്ക് വ്യാപിപ്പിച്ച് ഇസ്രായേൽ

Related News

Related News

Leave a Comment