Thursday, May 22, 2025

വിജിലൻസിൻ്റെ മിന്നൽ പരിശോധന .

Must read

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ വെറ്റ്‌സ്‌ക്യാൻ എന്ന പേരിലാണ് 56 മൃഗാശുപത്രികളിൽ പരിശോധന നടത്തുന്നത്. ഡോക്ടർമാർ കൂടിയ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും നൽകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇന്ന് രാവിലെ 11 മുതലാണ് പരിശോധന ആരംഭിച്ചത്.

എറണാകുളം ജില്ലയിൽ എട്ട്, കോട്ടയം അഞ്ച്, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നാല് വീതവും മറ്റുജില്ലകളിൽ മൂന്നുവീതവും മൃഗാശുപത്രികളിലാണ് പരിശോധന നടക്കുന്നത്. ചില ഡോക്ടർമാർ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും വാങ്ങി ഉപഭോക്താക്കൾക്ക് കൂടിയ വിലയ്ക്ക് വിൽക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

See also  നവകേരള സദസ്സിൽ നൽകിയ നിവേദനത്തിന് അനുകൂല മറുപടി; നിളയോര ടൂറിസത്തിന് അനന്തസാധ്യത തെളിയുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article