പുതുക്കാട് ഫുഡ് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി

Written by Taniniram1

Published on:

ദേശീയപാത 544 കടന്നുപോകുന്ന പുതുക്കാട് ജങ്ഷനിൽ ജനങ്ങൾക്ക് അപകടരഹിതമായി റോഡ് മുറിച്ചു കടക്കാൻ ഫുട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി ടി.എൻ പ്രതാപൻ എം.പി പറഞ്ഞു. ദില്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വളരെയധികം അപകടങ്ങളുണ്ടാകുന്ന പുതുക്കാട് ജങ്ഷനിൽ റോഡ് മുറിച്ചുകടക്കാൻ ഫൂട് ഓവർ ബ്രിഡ്ജ് വേണമെന്ന നാട്ടുകാരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടത്. വിവിധ അപകടങ്ങളിലായി അഞ്ച് പേർ മരിക്കുകയും 117 പേർക്ക് പരി ക്കേൽക്കുകയും ചെയ്തെന്ന ചാലക്കുടി ഡിവൈ.എസ്.പി യുടെ റിപ്പോർട്ട് സഹിതമാണ് അപേക്ഷ സമർപ്പിച്ചത്.
ഫീസിബിലിറ്റി സർവെ നടത്തുന്നതിന് ദേശീയപാത അതോറിറ്റിയെ ചുമതല പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെ ന്നും മന്ത്രി അറിയിച്ചിട്ടുണ്ടെന്നു ടി എൻ പ്രതാപൻ എംപി പറഞ്ഞു.

See also  വ്യാജ പാസ്‌പോര്‍ട്ടും രേഖകളും നിര്‍മ്മിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി

Related News

Related News

Leave a Comment