ഗുരുവായൂരിൽ മാതൃക ഹരിത പോളിംഗ് ബൂത്ത്

Written by Taniniram1

Published on:

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ്റെയും ശുചിത്വ മിഷന്റെയും നിർദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷൻ നടത്തുന്നതിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു. നഗരസഭ എ.കെ.ജി സ്മമാരക കവാടത്തിൽ സ്ഥാപിച്ചിട്ടുളള മാതൃകാ പോളിങ്ങ് ബൂത്ത്നഗരസഭ എഞ്ചിനീയർ ഇ ലീല ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുവായൂർ മണ്ഡലം ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസറും ക്ലീൻസിറ്റി മാനേജരുമായ കെ.എസ് ലക്ഷ്മ‌ണൻ, സൂപ്രണ്ട് നൗഷാദ് എ.എം, സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റഫീക്ക് സി, വിനോദകുമാർ കെ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ, നഗരസഭ ജീവനക്കാർ, ശുചിത്വമിഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

See also  തെരഞ്ഞെടുപ്പ്, ഉത്സവക്കാലം : ലഹരിക്കടത്ത് തടയാന്‍ കടല്‍,അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന

Leave a Comment