ഗുരുവായൂരിൽ ഭണ്ഡാരവരവ് 6.41കോടി രൂപ

Written by Taniniram1

Updated on:

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 64105891 രൂപ… 3കിലോ 619ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 20 കിലോ 480ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ന്റെ 36 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 24 കറൻസിയും അഞ്ഞൂറിൻ്റെ 78 കറൻസിയും ലഭിച്ചു.. പഞ്ചാബ് നാഷണൽ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ക്ഷേത്രം കിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി 258058 രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്.

Leave a Comment