വോട്ടു ചെയ്യാം സുഗമമായി: അറിയേണ്ടത് എന്തൊക്കെ??

Written by Taniniram1

Published on:

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തുമ്പോൾ സാധാരണ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് ആണ്. എന്നാൽ, ഈ കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോ പതിച്ച മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ല അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇവയാണ്:

. ആധാർ കാർഡ്

  • എംഎൻആർഇജിഎ തൊഴിൽ കാർഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)

. ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ

  • തൊഴിൽ മന്ത്രാലയത്തിൻ്റെ ആരോഗ്യ ഇൻഷ്വറൻസ് സ്‌മാർട്ട് കാർഡ്

. ഡ്രൈവിംഗ് ലൈസൻസ്

  • പാൻ കാർഡ്
  • ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഒഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്

. ഇന്ത്യൻ പാസ്പോർട്ട്

. ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ

  • കേന്ദ്ര, സംസ്ഥാന ജീവനക്കാർ,
  • പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്
  • പാർലമെന്റ് അംഗങ്ങൾ / നിയമസഭകളിലെ അംഗങ്ങൾ / ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
  • ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡിഐഡി കാർഡ്)

അതേസമയം, നിങ്ങൾക്ക് വോട്ടുണ്ടോ എന്നും എവിടെയാണ് വോട്ട് ചെയ്യേണ്ടതെന്നും എന്നറിയാൻ നാല് മാർഗ്ഗങ്ങളാണ് നിലവിലുള്ലത്. വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് ഉള്ളവർക്കാണ് ഈ സൗകര്യം വിനിയോഗിക്കാൻ സാധിക്കുക.

1.എസ്.ടി.ഡി കോഡ് ചേർത്ത് 1950 എന്ന നമ്പരിലേക്ക് ഫോൺ ചെയ്ത് അറിയാം

2.1950 എന്ന നമ്പരിലേക്ക് ഇ.സി.ഐ സ്പെയ്സ് ഇലക്ഷൻകാർഡ് നമ്പർ എന്ന് ടൈപ്പ് ചെയ്ത് അയച്ചും അറിയാം

3.eci.gov.inൽ ഇലക്ടറൽ സേർച്ച് ലിങ്കിൽ കയറി ഇലക്ഷൻകാർഡ് നമ്പർ നൽകിയാൽ വിവരങ്ങളറിയാം

4.വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിൽ ഇലക്ഷൻ കാർഡ് നമ്പർ നൽകിയാലും മതി.

Related News

Related News

Leave a Comment