വയനാട് കമ്പമലയിൽ മാവോയിസ്റ്റുകൾ; ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം

Written by Taniniram CLT

Published on:

വയനാട്: തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തി. രാവിലെ ആറ് മണിയോടെ സി പി മൊയ്‌തീൻ ഉൾപ്പെടെ നാല് പേരാണ് എത്തിയത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം ഇവർ പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

കമ്പമല ജംഗ്ഷൻ കേന്ദീകരിച്ചാണ് മാവോയിസ്റ്റുകൾ എത്തിയത്. ഇവരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നു. കുറച്ച് സമയം മുദ്രാവാക്യം വിളിച്ച ശേഷം സംഘം മക്കിമല ഭാഗത്തേക്ക് നീങ്ങിയെന്നും നാട്ടുകാർ വ്യക്തമാക്കി. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന പ്രദേശമാണ് മക്കിമല.

പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി നേരത്തെ ഇൻറലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് പ്രദേശത്തെ വനം വികസന കോർപറേഷൻറെ ഓഫീസ് മാവോയിസ്റ്റുകൾ അടിച്ചുതകർത്തിരുന്നു. പിന്നീട് കമ്പമല ഭാഗത്തു നിന്ന് രണ്ട് പേരെ പിടികൂടി. അതിനുശേഷം പ്രദേശത്ത് ഏറെക്കാലം മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Related News

Related News

Leave a Comment