Sunday, April 6, 2025

24 മണിക്കൂറിനകം ശൈലജ ടീച്ചർ മാപ്പ് പറയണമെന്ന് ഷാഫി

Must read

- Advertisement -

വടകര : എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു. കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണമാണ് ഷാഫി പറമ്പിലിന് നേരെ ഉയർന്നിരുന്നത്. എന്നാൽ വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ല, മുഖം വെട്ടിയൊട്ടിച്ച് വികൃതമാക്കിയ പോസ്റ്ററിനെ കുറിച്ചാണ് പറഞ്ഞതെന്ന് ശൈലജ വ്യക്തമാക്കിയതോടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മാപ്പ് പറയണമെന്നാണ് ഷാഫി ആവശപ്പെടുന്നത്.

See also  ലോക്സഭാ തെരഞ്ഞെടുപ്പ്: സ്വകാര്യ ജീവനക്കാര്‍ക്ക് അവധി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article