Wednesday, October 15, 2025

കൽക്കി 2898 എ.ഡി. ടീസർ പുറത്തായി

Must read

- Advertisement -

നാഗ് അശ്വിന്റെ(Nag Aswin) സംവിധാനത്തിൽ പ്രഭാസ്(Prabhas), അമിതാഭ് ബച്ചൻ(Amithabh Bachchan), കമൽ ഹാസൻ(Kamal Hassan) , ദീപിക പദുകോൺ(Deepika Padukone), ദിഷ പടാനി (Disha Padani)തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ‘കൽക്കി 2898 എ.ഡി. സയൻസ് ഫിക്ഷൻ കാറ്റഗറിയിൽ പെടുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. മെയ് 9 നു റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ

അമിതാഭ് ബച്ചന്റെ എൻട്രി ഉൾപ്പെടുന്ന 69 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗുഹയിൽ, ഒരു ശിവലിംഗത്തെ പ്രാർത്ഥിക്കുന്ന ബച്ചനെയാണ് ട്രെയിലറിൽ കാണാൻ സാധിക്കുക . മഹാഭാരതത്തിലെ ചിരഞ്ജീവിയായ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെയാണ്‌ ബച്ചൻ അവതരിപ്പിക്കുന്നത്. ഡീ-ഏജിംഗ് ടെക്‌നോളജി ഉപയോഗിച്ച് ചിത്രീകരിച്ച ചെറുപ്പകാലത്തെ വേഷമാണ് ടീസറിൽ ഉള്ളത്. ‘ഭൈരവ’ എന്ന നായക കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. വൈജയന്തി മൂവീസിൻ്റെ ബാനറിൽ സി അശ്വനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. കൽക്കിയുടെ സംഗീതം സന്തോഷ് നാരായണനാണ് നിർവഹിക്കുന്നത്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article