Monday, April 7, 2025

ഇന്നസെന്റ് – സുരേഷ് ഗോപി ഫ്ലക്സ് വിവാദം : കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നു

Must read

- Advertisement -

തൃശൂർ (THRISSUR): സുരേഷ് ഗോപിയും ഇന്നസെന്റ് ഒപ്പം ചേർന്നുള്ള ഫ്ലക്സ് വിവാദമായതിനെ തുടർന്ന് ഇന്നസെന്റ്ന്റെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നു. ഇന്നസെന്റ് സിനിമ പ്രവർത്തകനും അതിലുപരി തികഞ്ഞ ഒരു കലാകാരനും ആണെന്നതും ഇരിങ്ങാലക്കുടക്കാർക്ക് പ്രിയപ്പെട്ടവനും ആയതുകൊണ്ട് സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്റ് നിൽക്കുന്ന ഫ്ലക്സ് ബിജെപി പ്രവർത്തകർ സ്ഥാപിച്ചത്. രണ്ടുപേരും കലാകാരന്മാർ എന്നുള്ള നിലയിൽ വീക്ഷിച്ചാൽ വിവാദത്തിന് പ്രസക്തി ഇല്ല. ഇന്നസെന്റ് ഇടതുപക്ഷത്തു നിന്നും ലോക്സഭയിലേക്ക് ജയിച്ച ഒരാൾ എന്ന നിലയിൽ നോക്കുമ്പോൾ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചത് ശരിയായില്ല. ഇന്നസെന്റിന് ഇഷ്ടപ്പെടുന്ന ഇരിങ്ങാലക്കുടക്കാരുടെ വോട്ട് പിടിക്കുക എന്നുള്ള ലക്ഷ്യം മാത്രമാണ് ഈ ഫ്ലക്സ്ന് പിന്നിൽ. രണ്ട് ധ്രുവങ്ങളിലുള്ള രാഷ്ട്രീയമായതുകൊണ്ടാണ് ഈ ഫ്ലക്സ് വിവാദം പൊട്ടി പുറപ്പെട്ടത്. രണ്ട് സിനിമ പ്രവർത്തകർ അതിലുപരി രണ്ട് കലാകാരന്മാർ എന്നുള്ള നിലയിൽ നോക്കിക്കാണുകയാണെങ്കിൽ ഇതൊരു അനാവശ്യ വിവാദമാകും.

അതിന് പുറമെ സുരേഷ് ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം അനുവാദത്തോടെയല്ല ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ്റെ കുടുംബം പറഞ്ഞു. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മകൻ സോണറ്റ് വ്യക്തമാക്കി. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്.

See also  കലവറ നിറയ്ക്കാൻസ്ഥാനാർത്ഥിയും!!
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article