കൊച്ചി വാട്ടര്‍മെട്രോ (Kochi water metro) യുടെ ഫോര്‍ട്ട്കൊച്ചി (Fort Kochi) സര്‍വീസിന് തുടക്കമായി. 10 മണിക്ക് ഹൈക്കോര്‍ട്ട് പരിസരത്തുനിന്ന് ആദ്യ സര്‍വീസ് ആരംഭിച്ചു. ടെർമിനലും ടിക്കറ്റിങ്ങ് സംവിധാനങ്ങളും ട്രയൽ റണ്ണും പൂർത്തിയായ സാഹചര്യത്തിലാണ് ഇന്ന് മുതൽ സർവ്വീസുകൾ ആരംഭിച്ചത്.
ഹൈക്കോർട്ട് ജംഗ്ഷൻ മുതൽ ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതല്‍ 30 മിനിറ്റുകളുടെ ഇടവേളകളിലായിരിക്കും ഹൈകോര്‍ട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിവരെ വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുക. ഈ വാട്ടര്‍ മെട്രോ സര്‍വീസ് ഫോര്‍ട്ട്കൊച്ചിയുടെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.