ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് പ്രതീക്ഷിക്കുന്ന നരേന്ദ്രമോദി നയിക്കുന്ന എൻഡിഎക്ക്കേവല ഭൂരിപക്ഷത്തിന് ഏറെ വിയർക്കേണ്ടി വരുമെന്ന് ലോക്പോൾ സർവ്വെ. 2019 ൽ തൂത്തുവാരിയ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും എൻഡിഎ ക്ക് സീറ്റുകൾ കുറയുമെന്നാണ്പ്രവചനം. ബീഹാറിലും മഹാരാഷ്ട്രയിലും ഇന്ത്യാ മുന്നണി ഒപ്പത്തിനൊപ്പമെത്തുമെന്നും പ്രവചിക്കുന്നു. പശ്ചിമബംഗാളിലും സീറ്റുകൾ കുറയുമെന്ന്പ്രവചിക്കുന്ന സർവ്വേ ദക്ഷിണേന്ത്യയിൽ വലിയ തിരിച്ചടിയാണ് എൻഡിഎക്ക്പ്ര വചിക്കുന്നത്. തമിഴ്നാഴും കേരളവും ഇന്ത്യാ മുന്നണി തൂത്തുവാരുമെന്നും കർണാടകയിലും തെലുങ്കാനയിലും ഇന്ത്യാമുന്നണി കൂടുതൽ സീറ്റുകൾ നേടി മേൽക്കൈ നേടുമെന്നും സർവ്വെ പ്രവചിക്കുന്നു. 2014 ലും 2019 ലും തകർന്ന് തരിപ്പണമായ കോൺഗ്രസിന്റെ വലിയൊരു തിരിച്ചു വരവാണ് സർവ്വെ പ്രവചിക്കുന്നത്.
Related News