Thursday, April 10, 2025

അമ്പോ !! ഒരു വാച്ചിന് ഇത്ര വിലയോ?? നയൻസ് ഞെട്ടിച്ചു..

Must read

- Advertisement -

തെന്നിന്ത്യയിലെ സൂപ്പർ താരമാണ് മലയാളിയായ നയൻതാര(Nayantara). ലേഡി സൂപ്പർ സ്റ്റാർ (Lady Superstar)എന്ന വിളിപ്പേരിനുടമ.
വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് നയൻസ് തന്റേതായ ഒരിപ്പിടം കരസ്ഥമാക്കിയത്. എവിടെയും വേറിട്ട നിൽക്കുന്ന ഔട്ട്ഫിറ്റും, അസസറീസുമാണ് താരം എപ്പോഴു൦ തിരഞ്ഞെടുക്കുന്നത്. നയൻതാര ധരിക്കുന്ന വസ്ത്രവും ബാഗുമെല്ലാം ലക്ഷ്വറി ബ്രാൻഡിന്റേതാണ്. ഈ അടുത്തിടെ നയൻസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫോട്ടോയിൽ നയൻതാര അണിഞ്ഞിരുന്ന വാച്ച് ലോക പ്രശസ്ത ബ്രാൻഡായ റോളക്സിന്റേതായിരുന്നു(Rolex).

റോളക്സിന്റെ ഓയ്സ്റ്റർ പെർപെച്വൽ വ്രിസ്റ്റ് വാച്ചാണ് ഫാഷൻ ക്വീൻ കയ്യിൽ അണിഞ്ഞത്. 5.3 ലക്ഷമാണ് ഈ വാച്ചിന്റെ വില. സ്ലീക് യെറ്റ് ഡ്യൂറബിൾ സ്ട്രാപ്പാണ് മറ്റു മോഡലുകളിൽനിന്നും ഈ വാച്ചിനെ വ്യത്യസ്തമാക്കുന്നത്.

അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് ആണ് ഒടുവിൽ റിലീസിനെത്തിയ നയൻതാര ചിത്രം. ടെസ്റ്റ്, മണ്ണങ്ങാട്ടി സിൻസ് 1960 എന്നിവയുൾപ്പെടെ നിരവധി പ്രൊജക്റ്റുകൾ നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

See also  'എനിക്ക് ഇഷ്ടം പോലെ ശമ്പളം കിട്ടാൻ ബാക്കിയുണ്ട് പല നിർമാതാക്കളും ശമ്പളം തന്നിട്ടില്ല, ': മിയ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article