പാസ്‌വേർഡ് നിയന്ത്രണം: നെറ്റ്ഫ്ലിക്സിന് 93 ലക്ഷം പുതിയ സബ്‌സ്‌ക്രൈബര്‍മാര്‍

Written by Taniniram CLT

Published on:

ഒരേ പാസ്‍വേർഡ് ഉപയോ​ഗിച്ച് നിരവധി പേർ ലോ​ഗ്-ഇൻ ചെയ്യുന്നത് തടയാനായി നെറ്റ്ഫ്ലിക്സ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കമ്പനിക്ക് ​ഗുണം ചെയ്തതായി റിപ്പോർട്ട്. 2024 വര്‍ഷത്തെ ആദ്യ പാദത്തില്‍ നെറ്റ്ഫ്‌ളിക്‌സിന് 93 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് വരിക്കാരുടെ എണ്ണം അഞ്ചു മടങ്ങാണ് വർദ്ധിച്ചത്.

കഴിഞ്ഞ വർഷമാണ് പാസ്‌വേർഡ് ഷെയർ ചെയ്യുന്നത് തടയാനായി നെറ്റ്ഫ്ലിക്സ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതുവഴി ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 17 ലക്ഷം വരിക്കാരെ അധികം ചേര്‍ക്കാനായതായി നെറ്റ്ഫ്‌ളിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള തലത്തിലെ കണക്കാണിത്. ഇക്കാലയളവില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസഫിക് മേഖലയില്‍ 20 ലക്ഷം പുതിയ വരിക്കാരെയാണ് നെറ്റ്ഫ്‌ളിക്‌സിന് ലഭിച്ചത്.

നെറ്റ്ഫ്ലിക്സിൻ്റെ വരുമാനത്തിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി. 14.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലാഭത്തില്‍ 78.7 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും നെറ്റ്ഫ്‌ളിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.

See also  സ്വർണവിലയിൽ വൻ ഇടിവ്; ജനങ്ങൾക്ക് നേരിയ ആശ്വാസം

Leave a Comment