ഹിറ്റ് ആകാൻ വീണ്ടും മോഹൻലാലും ശോഭനയും

Written by Taniniram1

Published on:

ചെന്നൈ : ഒട്ടേറെ ഹിറ്റ് സിനിമകൾ മലയാള ത്തിനു നൽകിയ ശോഭനയും മോഹൻലാലും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു. മലയാളികളുടെ മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങൾ ഇരുവരും പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മലയാള സിനിമയിലെ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്.

ശോഭന തന്നെയാണ് പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്ന കാര്യം തന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടത്. മോഹൻലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ചിത്രത്തിന് താൽക്കാലികമായി എൽ 360 എന്നാണ് പേര് നൽകിയിരുന്നത്. ഓപ്പറേഷൻ ജാവ, സൌദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. വർഷങ്ങൾക്കു ശേഷം താൻ വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിക്കുകയാണെന്നും. മോഹൻലാലും താനും ഒന്നിച്ചുള്ള 56-ാമത്തെ സിനിമയാണ് ഇതെന്നും ശോഭന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അറിയിച്ചു.

Related News

Related News

Leave a Comment