സൈബർ ഗുണ്ടായിസം രാഷ്ട്രീയ മലിനീകരണം: ചെറിയാൻ ഫിലിപ്പ്

Written by Taniniram1

Published on:

സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷികളിൽപെട്ട അശ്ലീല മനസ്സുള്ള ചില സാമൂഹ്യ വിരുദ്ധർ നടത്തുന്ന സൈബർ ഗുണ്ടായിസം രാഷ്ട്രീയ മലിനീകരണം സൃഷ്ടിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. യു ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല. രാഷ്ട്രീയത്തെക്കുറിച്ചുള്ള സാമൂഹ്യ സങ്കല്പം വികൃതമാക്കുന്നവരെ സൈബർ നിയമപ്രകാരം പിടികൂടി ശിക്ഷിക്കണം. പെയ്ഡ് ന്യൂസ് സമ്പ്രദായത്തിന്റെ ഭാഗമായി ചില സ്ഥാനാർത്ഥികൾക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്ന സാമൂഹ്യ മാധ്യമങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണമെന്നും ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.

Leave a Comment