കന്നി വോട്ടർമാരോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു സഞ്ജു സാംസണിന്റെ വൈറൽ വീഡിയോ തരംഗമാവുന്നു

Written by Taniniram1

Published on:

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ കന്നി വോട്ടർമാരോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് ക്രിക്കറ്റർ സഞ്ജു സാംസൺ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വീഡിയോയിലാണ് ടീം ഇന്ത്യയുടെ മലയാളി ക്രിക്കറ്റർ പ്രത്യക്ഷപ്പെട്ടത്. ഓരോ വോട്ടും ഒരായിരം ഷോട്ടുകൾക്ക് തുല്യമാണ് എന്ന് പറഞ്ഞ സഞ്ജു ആദ്യമായി പോളിംഗ് ബൂത്തിലെത്തുന്ന പുതിയ വോട്ടർമാർക്ക് ആശംസകൾ നേർന്നു.

‘ഹായ് ഞാൻ സഞ്ജു സാംസൺ…തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം, ഓരോ വോട്ടും ഒരായിരം ഷോട്ടുകൾക്ക് തുല്യമാണ്. നാടിനെ നയിക്കാൻ കഴിവും അറിവുമുള്ളവരെ തെരഞ്ഞെടുക്കാൻ നിങ്ങൾക്ക് കിട്ടുന്ന ആദ്യത്തെ അവസരം പാഴാക്കരുത്. നാടാണ് നമ്മുടെ ടീം. നിങ്ങൾ വോട്ട് ചെയ്യുമ്പോൾ നാടിന് കളിക്കുന്നതിന് തുല്യമാണ്. വോട്ട് ചെയ്ത് നാടിനെ വിജയിപ്പിക്കാൻ എല്ലാ പുതിയ വോട്ടർമാർക്കും കഴിയട്ടെ.ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന എല്ലാ കൂട്ടുകാർക്കും എന്റെ ആശംസകൾ’ എന്നുമാണ്
വീഡിയോയിൽ സഞ്ജു സഞ്ജു സാംസൺ പറയുന്നത്.

Leave a Comment