കെ.കെ.ശൈലജയ്ക്കെതിരെ അധിക്ഷേപ പരാമർശം; കോഴിക്കോട് സ്വദേശിക്കെതിരേ കേസ് എടുത്തു

Written by Taniniram1

Published on:

വടകര : വടകര മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ.ശൈലജ എം.എൽ.എയ്ക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരാമർശം നടത്തിയതിന് പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.എം. മിൻഹാജിനെതിരെ മട്ടന്നൂർ പോലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

നവമാധ്യമങ്ങളിലൂടെ വ്യാപകമായി വ്യക്തിഹത്യ നടത്തുന്നെന്നാരോപിച്ച് കെ.കെ. ശൈലജ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകിയിരുന്നു. യു.ഡി.എഫ്. സ്ഥാനാർഥിയുടെ അറിവോടെയും പ്രേരണയോടെയുമാണ് സൈബർ അതിക്രമമെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പോലീസിന് നേരിട്ടും പാർലമെന്റ് മണ്ഡലം കമ്മിറ്റി മുഖേനയും പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ അവർ ചൂണ്ടിക്കാട്ടിയിരുന്നു.

എ.പി. അബൂബക്കർ മുസ്ല്യാരുടെ വ്യാജ ലെറ്റർപാഡ് ഉണ്ടാക്കിയുള്ള പ്രചാരണം, ലവ് ജിഹാദുമായി ബന്ധപ്പെട്ട പ്രചാരണം, ഫോട്ടോ മോർഫ് ചെയ്യൽ, പ്രസംഗങ്ങൾ അടർത്തിയെടുത്തുള്ള പ്രചാരണം, ചില ഫെയ്‌സ്ബുക്ക് പേജിലൂടെയും ട്രോൾ ഗ്രൂപ്പുകളിലൂടെയുമുള്ള വ്യക്തിഹത്യ തുടങ്ങിയവയെല്ലാം കെ.കെ. ശൈലജ ചൂണ്ടിക്കാട്ടിയിരുന്നു.

See also  കേരളത്തിൻ്റെ കടമെടുപ്പ് പരിധി: സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി

Leave a Comment