കലവറ നിറയ്ക്കാൻസ്ഥാനാർത്ഥിയും!!

Written by Taniniram1

Published on:

ഇരിങ്ങാലക്കുട: കൂടൽമാണിക്യം തിരുവുത്സവം 2024 ന്റെ ഭാഗമായി ക്ഷേത്രത്തിലെ കലവറ നിറയ്ക്കലിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി.എസ് സുനിൽകുമാർ പങ്കെടുത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ പി.മണി, എൻ.കെ ഉദയപ്രകാശ്, ടി.വി വിബിൻ, സി സുരേഷ്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ ഗോപി, ദേവസ്വം മാനേജിംഗ് കമ്മിറ്റി മുൻ അംഗങ്ങളായ കെ.കെ കൃഷ്ണാനന്ദബാബു, വി.പി അജിത് കുമാർ, അഡ്വ. രാജേഷ് തമ്പാൻ, കേരളവർമ്മ കോളേജ് ഓഫീസ് സൂപ്രണ്ടായിരുന്ന ശ്രീ ഗോപാലകൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു. കൂടൽമാണിക്യം ദേവസ്വം സ്റ്റാഫ് അസോസിയേഷൻ കിഴക്കേ നടയിൽ വി.എസ് സുനിൽകുമാറിനെ പൊന്നാടയിട്ട് സ്വീകരിച്ചു.

Leave a Comment