തെരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി ധാരണയെന്ന് : വി ഡി സതീശൻ

Written by Taniniram1

Published on:

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സി പി എം-ബി ജെ പി ധാരണയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർ എസ് എസിനെ മുഖ്യമന്ത്രി പ്രീതിപ്പെടുത്തുകയാണ്. മുഖ്യമന്ത്രി സംഘ്പരിവാറിനെ വിമർശിക്കാതെ യു ഡി എഫിനും രാഹുൽ ഗാന്ധിക്കും എതിരെ പ്രസ്താവന നടത്തുന്നു. ചില സീറ്റുകളിൽ സി പി എം-ബി ജെ പി ധാരണയുണ്ട്. എല്ലാ ക്രിമിനലുകളെയും മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തിലെ ഒരു സീറ്റിലും എൽ ഡി എഫും ബി ജെ പിയും വിജയിക്കില്ലെന്നും സതീശൻ പറഞ്ഞു.

വടകരയിൽ പി ആർ ഏജൻസിയെ വെച്ച് എൽ ഡി എഫ് നുണപ്രചാരണം നടത്തുകയാണ്. കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തെ അംഗീകരിക്കുന്നില്ല. എന്നാൽ, പരാതി നൽകിയിട്ടും പോലീസ് എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് സതീശൻ ചോദിച്ചു. സ്വന്തം നേതാവിൻ്റെ കട്ടിലിനടിയിൽ കാമറ വെക്കുന്നവരാണ് സി പി എമ്മുകാരെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

See also  തെരഞ്ഞെടുപ്പ് : ഡ്രൈ ഡെ പ്രഖ്യാപിച്ചു

Related News

Related News

Leave a Comment