Saturday, June 28, 2025

സാമ്പിൾ വെടിക്കെട്ട് നാളെ: ആകാംക്ഷയോടെ തൃശ്ശൂർ

Must read

- Advertisement -

തൃശൂർ: തൃശ്ശൂർ പൂരത്തിന്റെ മുന്നോടിയായി നടക്കുന്നു സാമ്പിൾ വെടിക്കെട്ടിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടർന്ന് പാറമേക്കാവും. തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്രത്തിൽ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്. മുണ്ടത്തിക്കോട് സ്വദേശി പി എം സതീശാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ടുചുമതല. പൂരത്തിന്റെ അന്ന് പുലർച്ചെ നടക്കുന്ന വെടിക്കെട്ടിന്റെ കുറഞ്ഞതോതിലുള്ള വെടിക്കെട്ട് ആണ് സാമ്പിൾ വെടിക്കെട്ട്. സാമ്പിൾ വെടിക്കെട്ടിൽ അമിട്ട്. കൂടി ഉണ്ടായിരിക്കും. വർണ്ണശബളമായ സാമ്പിൾ വെടിക്കെട്ടിനായി തൃശ്ശൂർ ജനത കാത്തിരിക്കുകയാണ്.

See also  നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗകുടുംബം കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article