കയർ കുരുങ്ങി മരണം: ഡിജിപിയുടെ സർക്കുലർ പാലിച്ചില്ലെന്ന്

Written by Taniniram1

Published on:

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലേക്കുള്ള വരവിനോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം പാടില്ലെന്ന് സർക്കുലർ നിലവിൽ ഉണ്ടായിരുന്നു. ഇത് 2018 നിലവിൽ വന്നതാണ്. റോഡിൽ കയർ കെട്ടിയുള്ള ഗതാഗത നിയന്ത്രണം പാടില്ലെന്ന ഡിജിപിയുടെ സർക്കുലർ പൊലീസ് പാലിച്ചിരുന്നില്ലെന്ന് ആരോപണം. മനുഷ്യാവകാശ കമ്മീഷൻ നിർദേശ പ്രകാരം 2018 ൽ അന്നത്തെ ഡിജിപി ലോകനാഥ് ബെഹ്റയാണ് റോഡിന് കുറുകെ കയർ കെട്ടരുതെന്ന് നിർദ്ദേശിച്ച് സർക്കുലർ ഇറക്കിയത്. അന്ന് കയറിൽ കുരുങ്ങിയുള്ള അപകടത്തിൽ മാധ്യമ പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി റോഡിൽ കെട്ടിയ കയറിൽ കുരുങ്ങി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് കൊച്ചി വളഞ്ഞമ്പലത്ത് കഴിഞ്ഞ രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകട കാരണം പൊലീസിന്റെ അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചു. എന്നാൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കി.

Related News

Related News

Leave a Comment