യു ടി എസ് ആപ്പിലൂടെ ഇനി ടിക്കറ്റ് എടുക്കാം

Written by Taniniram1

Published on:

തൃശൂർ : ഇനി റെയിൽവേ സ്റ്റേഷനിൽ ഓടിക്കിതച്ചു വന്നു ക്യൂ നിൽക്കണ്ട . സ്റ്റേഷൻ കൗണ്ടറിൽ പോകാതെ ടിക്കറ്റെടുക്കാവുന്ന യു.ടി.എസ് ഓൺ മൊബൈൽ എന്ന ആപ്റെയിൽവേ പരിഷ്കരിച്ചു. പാസ് വേർഡ്ന് പുറമെ ഒ.ടി.പി ഉപയോഗിച്ചും ലോഗിൻ ചെയ്യാനുള്ള സൗകര്യമാണ് പുതുതായി ഏർപ്പെടുത്തിയിട്ടുള്ളത്. പാസ് വേർഡ് മറക്കുന്ന പക്ഷം ഇനിമുതൽ ഒ.ടി.പി ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യാം. ടിക്കറ്റ് പരിശോധകർ വരുമ്പോൾ പാസ്വേഡ് മറന്നതിനാൽ പിഴ നൽകേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാകും. പുതിയ മാറ്റത്തെ സ്വാഗതംചെയ്യുന്നതായി തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അറിയിച്ചു.

Related News

Related News

Leave a Comment