Sunday, September 7, 2025

കൂടൽമാണിക്യത്തിൽ കലവറ നിറയ്ക്കൽ

Must read

- Advertisement -

ഇരിങ്ങാലക്കുട : കേരളത്തിലെ പ്രശസ്തി ആർജ്ജിച്ച ഭരത ക്ഷേത്രം എന്നറിയപ്പെടുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രിൽ 21 മുതൽ മെയ് ഒന്നു വരെ നടക്കും. ഈ വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച് 18ന് വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് കലവറ നിറയ്ക്കൽ ചടങ്ങ് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ നടക്കും. ഭക്തജനങ്ങൾക്ക് അരി, ശർക്കര, നാളികേരം, പലവ്യഞ്ജനങ്ങൾ, നെയ്യ് പച്ചക്കറികൾ മുതലായവ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ 21 മുതൽ ക്ഷേത്രത്തിൽ വിവിധ കലാപരിപാടികളുടെയും പ്രത്യേക പൂജ കർമ്മങ്ങൾ നടത്തി തിരുവുത്സവം വിവിധ ചടങ്ങുകളോടെ ആഘോഷിക്കും.

See also  മനുഷ്യ ചങ്ങലയിൽ വഴിയോര കച്ചവട തൊഴിലാളികൾ കുടുംബസമേതം പങ്കെടുക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article