ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ ജൂലൈ 26നു തുടങ്ങുന്ന ഒളിംപിക്സിന് ഇന്നു ഗ്രീസിലെ ആതൻസിൽ ദീപം തെളിയും. ഒളിംപിയയിൽ ഹെറാദേവതയുടെ ക്ഷേത്ര ത്തിനു മുന്നിലാണു ദീപം തെളിക്കൽ നടക്കുന്നത്. പുരോഹിതരുടെ വേഷമണിഞ്ഞെത്തുന്ന ഗ്രീക്ക് നടിമാർ പ്രത്യേക കണ്ണാടിയുടെ സഹായത്തോടെ സൂര്യരശ്മികളിൽനിന്നു തീ സൃഷ്ടിച്ചാണു ദീപം തെളിയിക്കുക. തുടർന്ന്, ഒളിംപിക് ദീപശിഖാ പ്രയാണത്തിനു തുടക്കമാകും. ടോക്കിയോ ഒളിംപിക്സി0ൽ റോവിങ്ങിൽ സ്വർണം നേടിയ ഗ്രീസ് താരം സ്റ്റെഫാനോസ് ദുസ്കോസ് ദീപശിഖ കൈയിലേന്തുന്ന ആദ്യ അത്ലീറ്റാകും. ഗ്രീസിൽ 11 ദിവസം ദീപശിഖ പ്രയാണം നടത്തും.
Related News