തൃശൂർ : ലോൺ ആപ്പ് എന്ന പേരിൽ വാട്സാപ്പിലും മെസഞ്ചറിലും വരുന്ന മെസ്സേജുകളും വിളികളും കെണിയാവുന്നു. കരൂർ എന്നാണ് ആപ്പിന്റെ പേര്. വിളിക്കുന്ന ഫോൺ നമ്പർ പാക്കിസ്ഥാനിൽ നിന്നുള്ള + 92 വിൽ തുടങ്ങുന്നതാണ്. ഈ നമ്പറിൽ തുടങ്ങുന്ന വിളിയും മെസ്സേജുകളിലും തൊട്ടു ഓപ്പൺ ആയാൽ ഉടനെ ഫോൺ കണക്ഷൻ എടുത്ത ആളുടെ നഗ്ന ഫോട്ടോയും ആധാർ കാർഡ് കോപ്പിയും അയച്ചുതരും. തുടർന്ന് ഭീഷണിയാണ് . ഫോട്ടോ നിങ്ങളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്ക് അയച്ചുകൊടുക്കും. ഞങ്ങൾ പറയുന്ന പണം നൽകിയാൽ മതി ഫോട്ടോ ഉപയോഗിക്കില്ലെന്ന് അറിയിപ്പും കൊടുക്കുന്നു. തൃശ്ശൂർ ജില്ലയിലുള്ള കുറച്ചുപേർക്ക് ഇത്തരത്തിലുള്ള വിളിയും മെസ്സേജും വന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ്, സൈബർ പോലീസ് എന്നിവിടങ്ങളിൽ പരാതി നൽകാൻ നിർബന്ധിതരായിരിക്കുകയാണ്.. ഒട്ടേറെ പേർ കെണിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന..
Related News