Friday, April 4, 2025

വിഷുക്കണി:ശബരിമലയിൽ ഒരുക്കം പൂർത്തിയായി

Must read

- Advertisement -

സന്നിധാനം : സന്നിധാനത്ത് വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു രാത്രി 9.30ന് അത്താഴ പൂജയ്ക്കുശേഷം ശ്രീകോവിലിൽ വിഷുക്കണിയൊരുക്കും. തുടർന്നു ഹരിവരാസനം പാടി നട അടയ്ക്കും. വിഷുദിനമായ നാളെ പുലർച്ചെ 4ന് നട തുറക്കും. വിഷുക്കണി ദർശനം രാവിലെ 7 വരെ തുടരും. ഭക്തർക്കു തന്ത്രിയും മേൽശാന്തിയും വിഷുക്കൈനീട്ടം നൽകും. ശേഷം അഭിഷേകവും ഉഷഃപൂജയും നെയ്യഭിഷേകവും നടക്കും. ഉച്ചയ്ക്ക് ഒന്നിനു നടയടച്ചു വൈകിട്ട് 5ന് തുറക്കും. രാത്രി 10ന് നടയടയ്ക്കും. 18 വരെ പൂജകൾ ഉണ്ട്.

See also  അതിശൈത്യം: ഡൽഹിയിൽ ട്രെയിൻ, വിമാന സർവീസുകൾ പ്രതിസന്ധിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article